ഇംഫാല്‍: മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സേനാപതി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടുപേര്‍ സംഭവ സ്ഥലത്തുവച്ചും, ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. പതിനഞ്ചോളം ബിഎസ്എഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹനമാണ് മറിഞ്ഞത്. പരുക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്.
The post മണിപ്പൂരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 പേര് മരിച്ചു, 13 പേര്‍ക്ക് പരുക്ക് appeared first on Malayalam News, Kerala News, Political News | Express Kerala.