അനുപമ പരമേശ്വരന്, ഷറഫുദ്ദീന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. നടന് ഷറഫുദ്ദീന് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ഏപ്രില്‍ 25-നാണ് റിലീസ്.
പ്രനീഷ് വിജയന്, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ആനന്ദ് സി ചന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അഭിനവ് സുന്ദര്‍ നായ്കാണ് ചിത്രത്തിന്റെ എഡിറ്റര്‍. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസിനാണ് ചിത്രത്തിന്റെ വിതരണ ചുമതല.
പ്രൊഡക്ഷന്‍ ഡിസൈനെര്‍- ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി- വിഷ്ണു ശങ്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍- ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
The post ‘ദി പെറ്റ് ഡിറ്റക്റ്റീവ്’; ഷറഫുദീൻ – അനുപമ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Malayalam Express.