നാട്ടിൽ തരംഗം തീർത്ത് കൊണ്ടിരിക്കുന്ന ബ്രോമൻസിന്റെ കളക്ഷൻ റിപ്പോർട്ട് പ്രോഡക്ഷൻ ടീം പുറത്ത് വിട്ടു. 4 ദിവസം കൊണ്ട് 11 കോടിക്ക് മുകളിലാണ് ചിത്രം വേൾഡ് വൈഡ് കളക്റ്റ് ചെയ്തത്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ‘ബ്രോമാൻസ്’ തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്.
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ബ്രോമാൻസ്. യുവനിര അണിനിരക്കുന്ന ബ്രോമാൻസ് സോഷ്യൽ മീഡിയയിയിലും ക്യാമ്പസുകളിലും ഒരേപോലെ തരംഗം തീർത്ത് കൊണ്ടാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം ചിത്രത്തിൽ എത്തുന്നുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
The post കേരളം മുഴുവൻ തരംഗം തീർത്ത് ബ്രോമൻസ്; കളക്ഷൻ റിപ്പോർട്ട് പുറത്ത് appeared first on Malayalam Express.