ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ കൊല്ലപ്പെട്ട സംഭവം, ട്രെയിനിലെയും റെയിൽവേ സ്റ്റേഷനുകളിലെയും അനിയന്ത്രിത തിരക്ക് സംബന്ധിച്ച പുതിയ ചർച്ചക്ക് വഴിവെച്ചിരിക്കുന്നു.
ഏറ്റവും പുതിയ ബജറ്റ് രേഖയനുസരിച്ച്, ഏറ്റവും കുടുതൽ റെയിൽവേ യാത്രികരുള്ളത് അൺറിസേർവ്ഡ് ടിക്കറ്റ് കാറ്റഗറിയിലാണ്; അഥവാ, സെക്കൻഡ് ക്ലാസ് യാത്രികർ.
മൊത്തം യാത്രികരിൽ 40 ശതമാനവും ഇവരാണ്. എന്നാൽ, ഇവരിലൂടെ ലഭിക്കുന്ന ടിക്കറ്റ് വരുമാനം 20 ശതമാനത്തിൽ താഴെ മാത്രം. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ത്രി ടയർ എ.സി യാത്രികരിലൂടെയാണ് -39.99 ശതമാനം.
