എമ്പുരാനിലെ 13 -ാം ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.’കബുഗ’ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഫ്രഞ്ച് നടനായ എറിക് എബൗനിയാണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റവും മികച്ച മലയാളം സിനിമകളില്‍ ഒന്നായിരിക്കും എമ്പുരാന് എന്നാണ് എറിക് എബൗനി പറയുന്നത്. ‘നിങ്ങള്‍ ഞെട്ടും. ഈ സിനിമയുടെ ഭാഗമായത് തന്നെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരുന്നു. ഇത് ഒരു ഇന്റര്‍നാഷണല്‍ സിനിമയാണ്… ഇന്റര്‍നാഷണല്‍ പ്രൊഡക്ഷനാണ്. ഞാന്‍ ലോകമെമ്പാടും വര്‍ക്ക് ചെയ്തിട്ടുണ്ട്, യുഎസിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം എന്നാല്‍ ഇത് തീര്‍ത്തും മൈന്‍ഡ് ബ്ലോവിങ് സിനിമയാണ്,’ എറിക് എബൗനി പറഞ്ഞു. താന്‍ അവതരിപ്പിക്കുന്നത് നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2025 മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ‘എമ്പുരാന്’ എത്തും. ‘എമ്പുരാന്’ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ കാണിച്ചു തരുമെന്നും വാര്‍ത്തകളുണ്ട്.
The post നിങ്ങള്‍ ഞെട്ടും, എമ്പുരാന് ഒരു മൈന്‍ഡ് ബ്ലോവിങ് സിനിമ’: എറിക് എബൗനി appeared first on Malayalam Express.