കണ്ണൂർ: പ്രതിയെ പിടികൂടാനെത്തിയ പോലീസുകാരെ തലശേരി മണോളിക്കാവിൽ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയുന്ന 55 പേർക്കെതിരെ പോലീസ് കേസെടുത്തു. മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സംഭവം. ഇവിടെ കഴിഞ്ഞ ദിവസം രാത്രി സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാൻ ശ്രമിച്ച പോലീസുകാർക്കെതിരെയും ആക്രമണമുണ്ടായി. പ്രയത്നങ്ങള്‍ വിഫലം; […]