കൊച്ചി: പോലീസിൻറെ അന്യായമായ റിക്കവറി അവസാനിപ്പിക്കണമെന്നതടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വർണ്ണ വ്യാപാരികൾ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തുന്നു. 25ന് രാവിലെ 10.30 ന് ധർണ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ.ബി.ഗോവിന്ദൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ ട്രഷറർ സി.വി. കൃഷ്ണദാസ് എന്നിവർ അറിയിച്ചു. മോഷ്ടാവിന്റെ മൊഴിയുടെ പേരിൽ റിക്കവറി നടത്താമെന്ന നിയമം ദുരുപയോഗം ചെയ്ത് സ്വർണ്ണ വ്യാപാരികളെ അന്യായമായി കേസിൽ […]