വാഷിങ്ടൻ: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉടൻ തന്നെ ‘പകരത്തിനു പകരം തീരുവ’ (റെസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഉൽപന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ചുമത്തുന്ന അതേ തീരുവകൾ അവരുടെ ഉത്പ്പന്നങ്ങൾക്കും യുഎസ് ഈടാക്കുമെന്ന് ട്രംപ്. ‘‘ഞങ്ങൾ ഉടൻ തന്നെ പകരത്തിനു പകരം തീരുവകൾ ഏർപ്പെടുത്തും. അവർ ഞങ്ങളിൽനിന്നു തീരുവകൾ ഈടാക്കുന്നു, ഞങ്ങൾ അവരിൽനിന്നും. ഇന്ത്യയോ, ചൈനയോ പോലുള്ള രാജ്യമോ അല്ലെങ്കിൽ ഒരു കമ്പനിയോ എന്ത് ഈടാക്കിയാലും ഇക്കാര്യത്തിൽ ഞങ്ങൾ നീതി പുലർത്താൻ […]