കൊച്ചി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട താരിഫ് ആയുധം ശരിക്കും പിടിച്ചുകുലുക്കുന്നത് ആഭരണ പ്രേമികളേയും വിവാഹങ്ങളേയുമാണ്. കേരളത്തിൽ ഗ്രാമിന് ഇന്ന് 20 രൂപ ഉയർന്ന് വില 8,075 രൂപയും പവന് 160 രൂപ വർധിച്ച് 64,600 രൂപയുമായി. ഈ മാസം 20ന് രേഖപ്പെടുത്തിയ പവന് 64,560 രൂപയും ഗ്രാമിന് 8,070 രൂപയും എന്ന റെക്കോർഡാണ് ഇന്നു തകർന്നു വീണത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 15 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,640 രൂപയായി. […]