
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂവിടമാണ് ആലപ്പുഴ. പച്ചപ്പാര്‍ന്ന തുരുത്തുകളും കായല്‍ മനോഹാരിതയും അതുല്യ അനുഭവമേകും. കായലും കടലും അണിചേരുന്നിടങ്ങളെല്ലാം സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യം കാത്തുവച്ചിട്ടുമുണ്ട്. ആലപ്പുഴയില്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത തീരമാണ് അന്ധകാരനഴി.