തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർദ്ദിഷ്ട ടൗൺഷിപ്പിൽ ഒരു വീട് നിർമിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിരുന്നതെങ്കിലും പിന്നീട് 20 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും […]