നീണ്ട ഇടവേളകൾക്ക് ശേഷം മോഹൻലാൽ – സത്യൻ അന്തിക്കാട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. സിനിമയുടെ ലൊക്കേഷനിൽ നിന്നും നടൻ സംഗീത് പ്രതാപ് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ശ്രീനിവാസന്റെ കൈപിടിച്ച് മോഹൻലാലും സത്യൻ അന്തിക്കാടും സംഗീത് പ്രതാപും നിൽക്കുന്ന ചിത്രമാണ് വിരലായിക്കൊണ്ടിരിക്കുന്നത്. ‘ചില്ലിട്ടുവയ്ക്കേണ്ട, മില്യൺ ഡോളർ പിക്’ എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഹൃദയപൂര്‍വ്വത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമാണിതെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്.
Also Read: അവസാന നിമിഷം വീണ്ടും മാറുമോ? ‘ധ്രുവനച്ചത്തിരം’ റിലീസ് അപ്ഡേറ്റ്
ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന് അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘നൈറ്റ് ഷിഫ്റ്റ്’ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
The post ശ്രീനിവാസനെ ചേർത്ത് പിടിച്ച് മോഹൻലാൽ; ചിത്രം പങ്കുവെച്ച് സംഗീത് പ്രതാപ് appeared first on Malayalam News, Kerala News, Political News | Express Kerala.