കോട്ടയം: ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് പിന്നില്‍ കുടുംബകലഹമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ വീട്ടമ്മയും പെണ്മക്കളുമാണ് മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്നും ഇറങ്ങിയത്. […]