ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ് പത്മകുമാര്‍ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്ടൈയ്നര് ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന സഹദേവന് എന്ന കഥാപാത്രത്തിന്റെ കല്യാണവും തുടന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ഹരിശ്രീ അശോകന്, സിദ്ധാര്‍ഥ് ഭരതന്, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, ആനന്ദ് മന്മഥന്, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രന്, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ അവതരിപ്പിക്കുന്നു. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ആഭ്യന്തര കുറ്റവാളിയുടെ ഓള് ഇന്ത്യാ വിതരണം നിര്‍വഹിക്കുന്നത്. ചിത്രം ഏപ്രില്‍ മൂന്നിന് തിയേറ്ററുകളിലെത്തും.
സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്, മ്യൂസിക് : ബിജിബാല്‍, ക്രിസ്റ്റി ജോബി,ബാക്ക്ഗ്രൗണ്ട് സ്കോര്‍ : രാഹുല്‍ രാജ്, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്ട്രോളര് : ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: ടെസ്സ് ബിജോയ്,ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനര്‍ : നവീന്‍ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രന്, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണന്, ലിറിക്സ് : മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍ : ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്ട്രോളര്: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര,അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പി ആര് ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍
The post ‘ആഭ്യന്തര കുറ്റവാളി’യായി ആസിഫ് അലി; ഇത് അടുത്ത ഹിറ്റോ appeared first on Malayalam Express.