ദമാം: ഉറ്റവരേയും ഉടയവരേയും കാണാനായി നാട്ടിലേക്കു പോകാനിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മർ ചക്കംപള്ളിയാളിൽ (59) ആണ് അൽ കോബാർ റാക്കയിൽ കുഴഞ്ഞ് വീണു മരിച്ചത്. ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. റാക്കയിലെ വിഎസ്.എഫ് ഓഫിസിന് സമീപമുള്ള കാർ പാർക്കിങ് സ്ഥലത്ത് സ്വന്തം വാഹനത്തിനടുത്ത് വീണു കിടക്കുകയായിരുന്നു. 28 വർഷമായി പ്രവാസിയായ ഉമ്മർ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ ചക്കംപള്ളിയാളിൽ ഹംസ-നബീസ ദമ്പതികളുടെ മകനാണ്. മരണ വിവരമറിഞ്ഞ് […]