കോഴിക്കോട്: താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ പ്രതികൾ അക്രമിച്ചത് കരാട്ടെ പരിശീലകർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചെന്ന് പ്രാഥമിക നിഗമനമെന്ന് കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. ‘അഞ്ച് വിദ്യാർഥികളാണ് ഷഹബാസിനെ മർദ്ദിച്ചത്. ഇതിൽ ഒരാളുടെ രക്ഷിതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. കരാട്ടെയിൽ ഉപയോഗിച്ച നഞ്ചക്ക് ഉപയോഗിച്ച് തലയ്ക്കടിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകൾ പരിശോധിച്ചുവരികയാണ്. ഗ്രൂപ്പിൽ പ്രായപൂർത്തിയായ ആളുകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ കേസെടുക്കുമെന്നും എസ്പി പറഞ്ഞു. ഇൻസ്റ്റഗ്രാം ചാറ്റിന്റെ വാൾപേപ്പർ ‘സ്ക്വിഡ് ഗെയിം’ വെബ്സീരിസിലെ ഡോൾ, ക്ഷമാപണ സന്ദേശമയച്ച് […]