തിരുവനന്തപുരം: തന്റെ ഭാര്യയ്ക്കും മകനും ഇത്രയും സാമ്പത്തിക ബാധ്യതയുള്ളതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന്, വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. തനിക്ക് വിദേശത്ത് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ 4 മാസമായി അവിടെ ഒളിവിലായിരുന്നെന്നും റഹീം പോലീസിനു മൊഴി നൽകി. സ്ഥിരമായി നാട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നില്ല. അതിനാൽ അടുത്ത സമയത്ത് നാട്ടിൽ നടന്നതിനെ കുറിച്ചൊന്നും അറിയില്ല. തന്റെ സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ലയെന്നുമാണു റഹീമിന്റെ മൊഴി. ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് […]