പയ്യോളി: വിവാഹം കഴിഞ്ഞിട്ട് ഒരു മാസമാകുന്നതിനു മുന്നേ നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയോടു ചേർന്ന കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ് യുവതി. ഇന്നലെ രാത്രി 8 മണിയോടെ വീടിനു മുകളിലുള്ള മുറിയിലെ കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു ആർദ്ര. 9 മണി ആയിട്ടും പുറത്തിറങ്ങാതായതോടെ ഷാൻ അന്വേഷിച്ചു ചെന്നു. അപ്പോഴാണു കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണു പോലീസ് പറയുന്നത്. […]