ദുബായ്: എന്താണ് സംഭവിച്ചതെന്ന് കണ്ണിന് മനസിലാകുന്നതിലും വേഗത്തിലൊരു ക്യാച്ച്. അങ്ങനെയായിരുന്നു വിരാട് കോലിയുടെ മടക്കം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലായിരുന്നു ഇന്ത്യൻ താരം വിരാട് കോലിയെ പുറത്താക്കാൻ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിന്റെ വിസ്മയ ക്യാച്ച്. ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് വിരാട് കോലിയെ ഉൾപ്പെടെ ഞെട്ടിച്ച ഗ്ലെൻ ഫിലിപ്സിന്റെ മാന്ത്രിക ക്യാച്ച് സംഭവിച്ചത്. 14 പന്തുകൾ നേരിട്ട കോലി, രണ്ടു ഫോറുകൾ സഹിതം 11 റൺസുമായി മികച്ച തുടക്കമിട്ടതിനു പിന്നാലെയാണ്, മാറ്റ് […]