ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ– ന്യൂസീലൻഡ് പോരാട്ടത്തിനിടെ കെയ്ൻ വില്യംസന്റെ ക്യാച്ച് വിട്ടുകളഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിനെ നിർത്തിപ്പൊരിച്ച് വിരാട് കോലി ഉൾപ്പെടെയുള്ള സഹതാരങ്ങളും ആരാധകരും. അക്ഷർ പട്ടേൽ എറിഞ്ഞ 11–ാം ഓവറിലെ ആറാം പന്തിലാണ് കെയ്ൻ വില്യംസൻ നൽകിയ അവസരം രാഹുൽ കൈവിട്ടത്. വില്യംസന്റെ ബാറ്റിലുരഞ്ഞ പന്ത് വിക്കറ്റിനു തൊട്ടുപിന്നിൽ നിൽക്കുകയായിരുന്ന രാഹുലിന്റെ നേർക്കാണ് എത്തിയതെങ്കിലും താരത്തിന് അത് പിടിച്ചെടുക്കാനായില്ല. രാഹുലിന്റെ ഗ്ലൗവിൽ തട്ടിയ ശേഷമാണ് ക്യാച്ച് ‘മിസ്സായത്’. വില്യംസന്റെ വ്യക്തിഗത […]