97-ാമത് ഓസ്കര് അവാര്‍ഡ് നിശയ്ക്ക് ലോസ് ഏഞ്ചല്‍സില്‍ തുടക്കം.ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടന്, നടി കാറ്റഗറികളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കീറന്‍ കുള്ക്കിന് മികച്ച സഹനടനുള്ള ഓസ്കാര്‍ നേടി. ജെസ്സി ഐസന്‍ബെര്‍ഗിന്റെ എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കാര്‍ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയന്‍ ചിത്രമാണ് ഫ്ലോ. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ഒരു പൂച്ചയുടെ സാഹസി യാത്രയാണ് കാണിക്കുന്നത്. ജിന്റ്സ് സില്‍ബലോഡിസ് ആണ് സംവിധായകന്.
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായി ‘അനുജ’ ഉണ്ട്. മികച്ച സിനിമയ്ക്കുള്ള ഓസ്കാറിനായി മത്സരിക്കുന്ന 10 ചിത്രങ്ങളില്‍ സ്പാനിഷ് ഭാഷയിലുള്ള ഫ്രഞ്ച് ചിത്രം എമീലിയ പെരസ് ആണ് മുന്നില്‍. 13 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്. ഇതാദ്യമായാണ് ഇംഗ്ലീഷ് ഇതര ചിത്രം ഓസ്കാറില്‍ ഇത്രയധികം നോമിനേഷനുകള്‍ നേടുന്നത്.
മികച്ച നടിയ്ക്കായി ദ സബ്സ്റ്റന്‍സിലെ പ്രകടനത്തിന് ഡെമി മൂറും അനോറയിലെ പ്രകടനത്തിന് മൈക്ക് മാഡിസനുമാണ് മുന്നില്‍. മികച്ച നടനായി ദ ബ്രൂട്ടലിസ്റ്റിലെ ഏഡ്രിയന് ബ്രോഡിയും എ കംപ്ലീറ്റ് അണ്‍നോണിലെ തിമോത്തി ഷലമേയും മത്സരിക്കുന്നു. എമിലിയ പെരസിന്റെ സംവിധായകന് ഷാക് ഓഡിയയും അനോറയുടെ ഷോണ്‍ ബക്കറുമാണ് മികച്ച സംവിധായകനുള്ള മത്സരത്തില്‍ സാധ്യത കല്പിക്കപ്പെടുന്നത്.
The post ഓസ്കര് 2025 ആരംഭിച്ചു : കീറന്‍ കുള്ക്കിന് മികച്ച സഹനടന്‍ appeared first on Malayalam Express.