തിരുവനന്തപുരം: തിരുവനന്തപുരത്തെ വീഥികളിൽ അണപൊട്ടി സ്ത്രീരോഷം. ദിവസങ്ങൾ നീണ്ട സമരം കണ്ടില്ലെന്നു പറയുന്ന സർക്കാരിനെതിരെ കനത്ത പ്രതിഷേധവുമായാണ് ആശാ പ്രവർത്തകർ അവകാശത്തിനായി നിയമസഭാ മാർച്ചിൽ അണിനിരന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആശാ വർക്കർമാരാണ് നിയമസഭയിലേക്കുള്ള മാർച്ചിൽ പങ്കെടുത്തത്.
സമരം 22-ാം ദിവസത്തിലേക്കു കടക്കുകയാണ്. ഓണറേറിയം വർധിപ്പിക്കുക, ഉപാധികൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്ന് സമരസമിതി അംഗങ്ങൾ പറഞ്ഞു. പല രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
The post തലസ്ഥാനത്ത് സ്ത്രീരോഷം: ആശാ വർക്കർമാരുടെ സമരം 22-ാം ദിവസത്തിലേക്ക് appeared first on Malayalam News, Kerala News, Political News | Express Kerala.