കൊച്ചി: കൊച്ചിയിൽ സഹോദരിയെ പീഡിപ്പിച്ച ഒമ്പതാം ക്ലാസുകാരൻ ലഹരിക്കടിമയെന്ന് റിപ്പോർട്ട്. കൂടാതെ ആൺകുട്ടിക്കു കഞ്ചാവ് വിതരണക്കാരുമായി ബന്ധമുണ്ടെന്നും ഇയാൾ വഴി സ്കൂളിൽ കഞ്ചാവ് വിതരണം ചെയ്യുന്നതായും സൂചന. ഇത്തരത്തിൽ സ്കൂളുകളിൽ കഞ്ചാവ് വിതരണം ചെയ്യുന്നതായി പോലീസിനു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അന്വേഷണവുമായി മുന്നോട്ടുപോകവേയാണ് ആൺകുട്ടി സഹോദരിയെ പീഡിപ്പിച്ചതായി പോലീസിനു പരാതി ലഭിച്ചത്. പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിൽ കഞ്ചാവ് വിതരണം ചെയ്ത പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചയാളും ഒൻപതാംക്ലാസുകാരൻ തന്നെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒമ്പതാം […]