പൃഥ്വിരാജിനെ നായകനാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ ചെറുതോണിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി. നായകന് പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്റെ കാലിന് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഷൂട്ട് പൂര്‍ത്തീകരിച്ചതിന് ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്.
അതേസമയം രണ്ട വര്‍ഷത്തിലേറെ നീണ്ട ഷൂട്ടിന് ശേഷമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതെന്ന് പൃഥ്വി പോസ്റ്റില്‍ പറയുന്നുണ്ട്. ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധയുടെ നിര്‍മ്മാണം. ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും ആക്ഷനുകളുമൊക്കെ അവസാന ഷെഡ്യൂളിലാണ് ചിത്രീകരിച്ചത്. ചെറുതോണിക്ക് പുറമെ മറയൂരിലും വിലായത്ത് ബുദ്ധ ചിത്രീകരിച്ചിരുന്നു.
മറയൂരിലെ ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭാസ്കരന് മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷമ്മി തിലകനാണ്. അനു മോഹൻ, പ്രശസ്ത തമിഴ് നടൻ ടി ജെ അരുണാചലം, രാജശീ നായർ എന്നിവരും പ്രധാന താരങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.
The post പൃഥ്വിരാജ് ചിത്രം; ‘വിലായത്ത് ബുദ്ധ’ ചിത്രത്തിൻ്റെ അപ്ഡേറ്റ് പുറത്ത് appeared first on Malayalam Express.