ദുബായ്: തലോടിയ കൈകൾക്കൊണ്ടുതന്നെ തല്ലി ഒരു വല്ലാത്ത സ്നേഹപ്രകടനമായിരുന്നു ഇന്ന് രവീന്ദ്ര ജഡേജയുടേത്. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ ‘പിടിച്ചുവച്ച്’ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ സ്നേഹപ്രകടനം. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’. ജഡേജ തമാശരൂപേണ ചെയ്തതാണെങ്കിലും സ്ട്രൈക്കിലുണ്ടായിരുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് അത്രകണ്ട് പിടിച്ചില്ല. തന്റെ അതൃപ്തി സ്മിത്ത് അമ്പയറുടെ […]