ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി ഒഴിവാക്കണമെന്നും ഇനി മുതല്‍ പേര് മാത്രം വിളിച്ചാല്‍ മതിയെന്നും നടി നയന്‍താര. നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും താരം വ്യക്തമാക്കി. സ്ഥാനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എന്നാല്‍ ചില സമയത്ത് അത് പ്രേക്ഷകരില്‍ നിന്നും വേര്‍തിരിവുണ്ടാക്കുന്നതാണെന്നും പ്രസ്താവനയില്‍ നയന്‍താര പറഞ്ഞു.
Also Read: ‘അനശ്വര നിസ്സഹകരണം കാണിച്ചിട്ടില്ല’; സംവിധായകനെ തള്ളി നിര്‍മാതാവ് പ്രകാശ് ഗോപാലന്
തനിക്ക് ഇത്ര വിലയേറിയ ഒരു വിശേഷണം തന്നതിലും തന്നെ സ്നേഹിച്ചതിലും വളര്‍ത്തിയതിലും എല്ലാവരോടും നന്ദിയുണ്ടെങ്കിലും ലേഡീ സൂപ്പര്‍ സ്റ്റാറെന്ന വിളി ഇനി വേണ്ടെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നതായി നയന്‍താര പറഞ്ഞു. ഇത്തരം വിശേഷണങ്ങളൊക്കെ ഏറെ മതിപ്പുള്ളതാണെങ്കിലും ഇവ താരങ്ങളെ അവരെ സ്നേഹിക്കുന്ന ആരാധകരില്‍ നിന്നും അവരുടെ തൊഴിലില്‍ നിന്നും അവരുടെ കലയില്‍ നിന്നും അവരെ അകറ്റുന്നതായി തനിക്ക് തോന്നുന്നുവെന്ന് നയന്‍താര വ്യക്തമാക്കി. പരിധികളേതുമില്ലാതെ സ്നേഹത്തിന്റെ ഭാഷ കൊണ്ട് നമ്മുക്ക് പരസ്പരം ബന്ധപ്പെടാമെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.
The post ‘ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി വേണ്ട, നയന്‍താരയെന്ന് വിളിക്കൂ’; അഭ്യര്‍ത്ഥിച്ച് താരം appeared first on Malayalam News, Kerala News, Political News | Express Kerala.