മനാമ :റിഫയിലെ ഒരു വീട്ടിൽ നിന്ന് ഏകദേശം 40,000 ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച സംഘത്തെ 24 മണിക്കൂറിനുള്ളിൽ വലയിലാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ്. നാല് ഏഷ്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ രണ്ട് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞു, ബാക്കിയുള്ള രണ്ട് പേർ മോഷ്ടിച്ച വസ്തുക്കളുമായി ബഹ്‌റൈനിൽ നിന്ന് പലായനം ചെയ്തതിനെ തുടർന്ന് തൊട്ടടുത്ത സഹോദരരാജ്യത്തെ സുരക്ഷാ അധികാരികളുമായി ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു, കേസ് ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.