തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നിൽ സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ആവർത്തിച്ച് പ്രതി അഫാൻ. കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോടു പറഞ്ഞു. തലയ്ക്ക് അടിയേറ്റ് ഉമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. തന്നേയും കുടുംബത്തേയും ബന്ധുക്കൾ സ്ഥിരമായി ആക്ഷേപിച്ചിരുന്നു. താനും മരിക്കുമെന്ന് അഫാൻ പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരോടു പറഞ്ഞു. ഉമ്മ വീട്ടു ചെലവുകൾക്കായി പലരിൽ നിന്നും കടം വാങ്ങിയിരുന്നു..!!, ഒരാളിൽ നിന്ന് വാങ്ങി അടുത്തയാൾക്കു കൊടുക്കും..!! അഫാന്റെ മൊഴികളിൽ അവ്യക്തത, […]