മനാമ. കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താറിൽ ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി, ആദിൽ അബ്ദുള്ള ഫക്രൂ, ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ് ബഹ്‌റൈൻ പാർലിമെന്റ് അംഗം ഹസൻ ഈദ് ബോഖമ്മസ് എന്നിവർ മുഖ്യ അതിഥികളാകും.
കൂടാതെ ബഹ്‌റൈനിലെ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മാർച്ച് 14 ന് വെള്ളിയാഴ്ച ഇസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് ഇഫ്താർ സംഗമം. ബഹ്‌റൈനിലെ ഏറ്റവും വലിയ ഗ്രാൻഡ് ഇഫ്താറിന് ഈ പ്രാവശ്യം പതിനായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു.
ഗ്രാൻഡ് ഇഫ്‌താറിന്റെ വിജയത്തിനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെയും വിവിധ വിങ്ങുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും എല്ലാവിധ സജ്ജീകരണങ്ങളും നടന്നു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ സംസ്ഥാന നേതാക്കളായ കെ പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, അസ്‌ലം വടകര, എ പി ഫൈസൽ, ഷാഫി പാറക്കട്ട, റഫീഖ് തോട്ടക്കര സലീം തളങ്കര, എൻ കെ അബ്ദുൽ അസീസ്, സഹീർ കാട്ടാമ്പള്ളി, അഷ്‌റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്‌റഫ് കാട്ടിൽ പീടിക
എസ് കെ നാസ്സർ, റിയാസ് വയനാട് എന്നിവർ പങ്കെടുത്തു.
എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായും ഒഫീഷ്യൽ പ്രോഗ്രാം നേരത്തെ തുടങ്ങേണ്ടതിനാൽ 4.30 ന് തന്നെ എല്ലാവരും എത്തിച്ചേരണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.