കോഴിക്കോട്: ജനവാസമേഖലയിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാൻ നിർദേശം നൽകിയതായി കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നമാണ് വന്യജീവി ആക്രമണം. കൃഷിക്കാർക്ക് ഉപജീവനം നടത്താനാവുന്നില്ല. മലയോര മേഖലയിലെ കർഷകർ അസംതൃപ്തരാണ്. ജനങ്ങൾ സ്ഫോടനാത്മകമായ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവച്ചു കൊല്ലാൻ ഷൂട്ടേഴ്സ് സ്ക്വാഡിന് നിർദേശം നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ വ്യക്തമാക്കി. പാർട്ടി അനുഭാവികൾ […]