ആലത്തൂർ: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷിമൊഴി നൽകാൻ ഭയന്ന് കേസിലെ പ്രധാന ദൃക്സാക്ഷി. പുറത്തിറങ്ങിയാൽ ചെന്താമര തന്നെ അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടാണ് ഇയാൾ മൊഴി നൽകാൻ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയിക്കുന്നതിനിടെ അസ്വഭാവികമായ ശബ്ദംകേട്ട ഇയാൾ ഓടിയെത്തിയപ്പോൾ ലക്ഷ്മിയെ ചെന്താമര വെട്ടുന്നത് നേരിൽ കണ്ടുവെന്നാണ് ഇയാൾ ഒരു ബന്ധു മുഖേന പോലീസിനോട് പറഞ്ഞിരുന്നത്. സുധാകരനും ലക്ഷ്മിയുടെയും കൊല്ലപ്പെട്ട ദിവസം ദൃക്സാക്ഷിയായ വ്യക്തി നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാളുടെ ഒരു ബന്ധു മുഖേനയാണ് ലക്ഷ്മിയെ […]