കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കുൂടുതള് തെളിവുകളുമായി സിബിഐ. 3 കേസുകളില്‍ കൂടി പ്രതികളാക്കി . അമ്മയേയും രണ്ടാനച്ഛനേയും സിബിഐ പ്രതിചേര്‍ത്തു. നേരത്തേ ഇവര്‍ക്കെതിരെ സിബിഐ കോടതിയില്‍ 6 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതു കോടതി അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയും രണ്ടാനച്ഛനും കൂടുതല്‍ കേസുകളില്‍ പ്രതികളാവുന്നത്. കുട്ടികളുടെ മരണത്തില്‍ അമ്മയ്ക്കും രണ്ടാനച്ഛനും പങ്കുണ്ടെന്നതിന്റെ ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്ന് അഭിഭാഷകന് പിയേഴ്സ് മാത്യു കോടതിയില്‍ പറഞ്ഞു. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവര്‍ക്കും […]