ധനുഷ് സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമാണ് ‘നിലാവുക്ക് എൻ മേല്‍ എന്നടി കോപം’. വലിയ പ്രതീക്ഷയിൽ തിയേറ്ററിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കാനായില്ല. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം സിനിമ ഈ മാസം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. റായൻ, പവർ പാണ്ടി എന്നീ സിനിമകൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണിത്. മാർച്ച് 21 അല്ലെങ്കിൽ മാർച്ച് 28 തീയതികളായിരിക്കും സിനിമയുടെ ഒടിടി റിലീസ് എന്നാണ് സൂചന.
ചിത്രം ഫെബ്രുവരി 21 നായിരുന്നു തിയേറ്ററുകളിലെത്തിയത്. ഒപ്പമിറങ്ങിയ ഡ്രാഗണിൽ നിന്നും സിനിമയ്ക്ക് വലിയ രീതിയിൽ കോമ്പറ്റീഷൻ നേരിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്രാഗൺ 100 കോടിയിലേറെ നേടിയപ്പോള്‍ നീക്ക് 15 കോടിയില്‍ താഴെയായിരിക്കും ലൈഫ് ടൈം കളക്ഷന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
The post തീയറ്ററുകളിൽ മങ്ങി; നേട്ടം തേടി ‘നീക്ക്’ ഇനി ഒടിടിയിലേക്ക് appeared first on Malayalam Express.