തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ ശാക്തീകരിക്കാൻ വേണ്ടി അവതരിപ്പിച്ച സർവകലാശാലാ നിയമഭേദഗതി ബില്ലിൽ വെള്ളം ചേർത്ത് സർക്കാർ. വൈസ് ചാൻസലർക്ക് സമാനമായി പ്രവർത്തിക്കേണ്ട പ്രോ-വൈസ് ചാൻസലർമാരുടെ യോഗ്യതയിൽ ഇളവുവരുത്തി നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് മുൻപാകെ സർക്കാർ തന്നെ ഔദ്യോഗിക ഭേദഗതി നൽകി. അസോസിയേറ്റ് പ്രൊഫസർമാരെയും പി.വി.സി.യാക്കാമെന്നാണിത്.
കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലെ യോഗ്യതയിൽ പ്രൊഫസർ അല്ലെങ്കിൽ കോളേജ് പ്രിൻസിപ്പൽ എന്നായിരുന്നു വ്യവസ്ഥ ഉണ്ടായിരുന്നത്. എന്നാൽ ഇതുമാറ്റിയത് സി.പി.എം. അനുകൂല അധ്യാപകസംഘടനകളുടെ സമ്മർദത്താലാണെന്നാണ് ആരോപണം. സർവകലാശാലകളുടെ ഭരണത്തലവനായ വി.സി. കഴിഞ്ഞാൽ അടുത്ത പദവി പി.വി.സി.ക്കാണ്. അതിനാലാണ് പരിചയസമ്പത്ത് കണക്കാക്കിയുള്ള ഉയർന്നയോഗ്യത നിശ്ചയിച്ചിട്ടുള്ളത്.
Also Read: റെയിൽവെ ട്രാക്കിൽ തൂൺ കയറ്റിവെച്ചു: വന്‍ അപകടം ഒഴിവായി
അസോ. പ്രൊഫസറും യോഗ്യതയാവുന്നതോടെ ചുരുങ്ങിയ പ്രവർത്തനപരിചയമുള്ളവരും പദവിയിലെത്തും. പി.വി.സി.ക്ക് താഴെയുള്ളതാണ് രജിസ്ട്രാർ, പരീക്ഷാകൺട്രോളർ തുടങ്ങിയ പദവികൾ. എന്നാൽ അതിൽ നിയമിക്കപ്പെടാൻ പ്രൊഫസർ തസ്തികയാണ് യോഗ്യത. ഇടതുസംഘടനാ നേതാക്കളെ പി.വി.സി.യാക്കാനാണ് പുതിയ ഭേദഗതിയെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
The post സർവകലാശാലാ നിയമഭേദഗതി ബിൽ; പ്രോ വിസിയാകാന്‍ പ്രൊഫസര്‍ യോഗ്യത വേണ്ടെന്ന് മന്ത്രി appeared first on Malayalam News, Kerala News, Political News | Express Kerala.