കണ്ണൂർ: അഞ്ചു മിനിറ്റ് വൈകിയോടുമെന്ന് അറിയിപ്പു കിട്ടിയാൽ ഉറപ്പിക്കാം ഒന്നര മണിക്കൂർ കഴിഞ്ഞാലും ട്രെയിന്റെ പൊടിപോലും കാണാനാകില്ലെന്ന്. യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനാവില്ലെങ്കിലും ബോറടി മാറ്റാനുള്ള പുതിയ പദ്ധതി വരുന്നു. മസാജ് ചെയർ. ബോറടിക്കുമ്പോൾ ഒന്നു മസാജ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ റെയിൽവേ സ്റ്റേഷനിലെ പ്രത്യേക കസേരയിൽ ഒന്നു ഇരുന്നുകൊടുത്താൽ മതി. യന്ത്രക്കസേരയുടെ കൈകൊണ്ട് മസാജ് ചെയ്യും. ഇനി കുട്ടികളെയുംകൊണ്ട് സ്റ്റേഷനിൽ ഇരുന്ന് മുഷിയുകയാണെങ്കിൽ വണ്ടി വരുന്നതുവരെ അവർക്കു ഗെയിമും കളിക്കാം. ഒരുവെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ. […]