ഹരിപ്പാട്: ഒരു നിമിഷത്തെ ചിന്തയിൽ മരണത്തിലേക്ക് സ്വയമടുക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. എന്നാൽ അവനെ മരണത്തിനു വിട്ടുകൊടുക്കാൻ നിഷാദിനും കഴിയില്ലായിരുന്നു. മരണം മുന്നിൽക്കണ്ട് ചാടാനൊരുങ്ങിയ യുവാവിന് നിഷാദിന്റെ ഒരു വിളിയോടെ തിരിഞ്ഞു നോക്കേണ്ടതായി വന്നു, ഒപ്പം ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു നടത്തവും. എതിർദിശയിൽനിന്ന് പാഞ്ഞുവരികയായിരുന്നു ജനശതാബ്ദി എക്സ്പ്രസ്, അപ്പോഴാണ് ചാടരുതെന്ന് അലറിവിളിച്ചുകൊണ്ട് സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് റെയിൽപ്പാളത്തിലൂടെ കുതിച്ചത്. ആത്മഹത്യക്കു തയ്യാറെടുത്തിരുന്ന യുവാവ് അപ്രതീക്ഷിതമായുള്ള അലറിവിളി കേട്ടതോടെ ഒന്നു പകച്ചുപോയി. അപ്പോഴേക്കും ട്രെയിൻ അവരേയും […]