ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ദുബായിൽ മാത്രം കളിക്കുന്ന ഇന്ത്യക്ക് അധിക ആനുകൂല്യം ലഭിക്കുന്നുവെന്ന എതിർ ടീമുകളുടെയും മുൻ താരങ്ങളുടെയും അഭിപ്രായം ശരിവച്ചുകൊണ്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും. ദുബായിൽ മാത്രം കളിക്കുന്നത് ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്നാണ് ഷമിയുടെ വാക്കുകൾ. ‘തീർച്ചയായും ദുബായിൽ മാത്രം കളിക്കുന്നത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇവിടുത്തെ പിച്ചിൻറെ സ്വഭാവവും സാഹചര്യങ്ങളും ഞങ്ങൾക്ക് നല്ലപോലെ പരിചിതമാണ്. ഒരേ വേദിയിൽ എല്ലാ മത്സരങ്ങളും കളിക്കുന്നത് ഞങ്ങൾക്ക് അധിക ആനുകൂല്യം നൽകുന്നുണ്ട്. അതിൽ പ്രധാനം സാഹചര്യങ്ങളും പിച്ചിൻറെ സ്വഭാവും […]