ചീയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘ധീരന്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദേവദത്ത് ഷാജിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാജേഷ് മാധവന് നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്, ശബരീഷ് വര്‍മ്മ, അശോകന്, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന് എന്നിവരാണ് മറ്റ് താരങ്ങള്‍. ഈ പ്രമുഖ താരങ്ങള്‍ അടങ്ങിയിട്ടുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു ആംബുലന്‍സിന് മുന്നില്‍ ചിരിച്ചും ഗൗരവത്തിലും നില്ക്കുന്ന കഥാപാത്രങ്ങളെ പോസ്റ്ററില്‍ കാണാം. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാര്‍ഥ് ഭരതന്, അരുണ്‍ ചെറുകാവില്‍, ശ്രീകൃഷ്ണ ദയാല്‍ (ഇന്‍സ്പെക്ടര്‍ ഋഷി, ജമ, ദ ഫാമിലി മാന്‍ ഫെയിം), ഇന്ദുമതി മണികണ്ഠന് (മെയ്യഴകന്, ഡ്രാഗണ്‍ ഫെയിം), വിജയ സദന്, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
Also Read: ‘വെട്ടിയത് 10 സെക്കന്റ്’; ‘എമ്പുരാന്’ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്
അര്‍ബന്‍ മോഷന്‍ പിക്ചര്‍സും, യു വി ആര് മൂവീസ്, ജാസ് പ്രൊഡക്ഷന്‍സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകന് ഹരികൃഷ്ണന് ലോഹിതദാസ് ആണ് ധീരന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിന് ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുനില്‍ കുമാരന്, ലിറിക്സ്- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രന്, ആക്ഷന്‍ ഡയറക്ടര്‍- മഹേഷ് മാത്യു, സൗണ്ട് ഡിസൈന്‍- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുധീഷ് രാമചന്ദ്രന്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
The post ‘ധീരന്’ ഫസ്റ്റ് ലുക്ക് എത്തി appeared first on Malayalam News, Kerala News, Political News | Express Kerala.