നാഗർകോവിൽ: ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പത്തുകാണി കുമാരഭവനിൽ അനിൽകുമാർ (48) ആണ് മരിച്ചത്. കുടുംബബന്ധത്തിലെ അസ്വാരസ്യത്തെ തുടർന്നാണ് ഭാര്യയെ ആക്രമിച്ചത്.
പ്രദേശത്ത് കട നടത്തിവരുന്ന ഭാര്യക്ക് മറ്റൊരു വ്യക്തിയുമായി അടുപ്പമുണ്ടെന്ന് കാണിച്ച് നേരത്തെ അരുമന പൊലീസിന് അനിൽകുമാർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ ആക്രമിച്ച ശേഷം ജീവനൊടുക്കിയത്.
The post ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ചു: ഭർത്താവ് ജീവനൊടുക്കി appeared first on Malayalam News, Kerala News, Political News | Express Kerala.