തിരുവനന്തപുരം: സംസ്ഥാനത്ത് പല ഇടങ്ങളിലും സൂര്യരശ്മിയിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മാർച്ച് 9 ന് രാവിലെ പ്രസിദ്ധീകരിച്ചതനുസരിച്ച് ഇടുക്കി ജില്ലയിലെ മൂന്നാർ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂചിക എട്ടാണ്. അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണിത്.
എട്ടുമുതൽ പത്ത് വരെയാണ് സൂചിക എങ്കിൽ ഓറഞ്ച് മുന്നറിയിപ്പാണ് നൽകുന്നത്. 11-ന് മുകളിലാണ് ഇതിൽ ഏറ്റവും ഗുരുതര സാഹചര്യം. ചുവപ്പ് മുന്നറിയിപ്പ് ആണ് ആ സമയം നൽകുക. ആറുമുതൽ ഏഴുവരെ മഞ്ഞ മുന്നറിയിപ്പാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ ഏഴാണ് സൂചിക. അതേസമയം, 14 ജില്ലകളിൽ സ്ഥാപിച്ച അൾട്രാവയലറ്റ് മീറ്ററുകളിൽനിന്ന് ദിവസവും വികിരണത്തിന്റെ സൂചിക പ്രസിദ്ധീകരിക്കാറുണ്ട്.
Also Read: കേരളത്തിലെ ലഹരി വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍
ശ്രദ്ധിക്കണേ യു വിയെ
അൾട്രാവയലറ്റ് വികിരണം കൂടുതലേൽക്കുന്നത് ചർമത്തിൽ അർബുദത്തിനുള്ള സാധ്യതവരെ വർധിപ്പിക്കാം.
സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമാകും.
തൊപ്പി, കുട, സൺ ഗ്ലാസ് തുടങ്ങിയവ ഉപയോഗിക്കണം.
ശരീരം മുഴുവൻ മറയ്ക്കുന്ന പരുത്തിവസ്ത്രങ്ങൾ ധരിക്കുക.
The post ഇങ്ങനെപോയാൽ സംസ്ഥാനം ചുട്ടുപൊള്ളും appeared first on Malayalam News, Kerala News, Political News | Express Kerala.