കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരനായി നിയമിതനായ ഈഴവ സമുദായാംഗം ബി.വി. ബാലുവിനെ മാറ്റിയതിന് പിന്നിൽ ജാതിപ്രശ്നം മാത്രമല്ലെന്ന് സൂചന. നാളിതുവരെ നടത്തിക്കൊണ്ടിരുന്ന അനധികൃത വഴിപാടും അതിലെ തട്ടിപ്പും പുറംലോകം അറിയുമെന്ന തന്ത്രിമാരുടെയും ശാന്തിക്കാരുടെയും പാരമ്പര്യ കഴകക്കാരുടെയും ആശങ്കയാണ് എതിർപ്പിനുള്ള മറ്റൊരു കാരണമെന്നാണ് സൂചന. ചില വഴിപാടുകൾ ഭക്തരിൽ നിന്ന് പണം വാങ്ങി കഴകക്കാർ നേരിട്ടാണ് ചെയ്യുന്നത്. മറ്റു ദേവസ്വം ബോർഡുകൾ ഇത് അനുവദിക്കാറില്ല. ഇതുവഴി വീതംവയ്ക്കുമ്പോൾ ദിവസം 10,000 രൂപ വരെ പോക്കറ്റിലാക്കുന്നവരുണ്ട്. താമരമാല […]