തിരുവനന്തപുരം: കൊല്ലം സംസ്ഥാന സമ്മേളനം കഴിഞ്ഞതിനു പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധ ശബ്ദങ്ങളും അസംതൃപ്തിയും ഉയരുന്നത് ദിനം പ്രതി കൂടുന്നു. തുടക്കത്തിൽ എ പദ്മകുമാറിന്റെ ശബ്ദം മാത്രമേ ഉയർന്നുള്ളുവെങ്കിൽ ഇപ്പോൾ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിലെ കവർചിത്രം മാറ്റിയാണ് പ്രതിഷേധിച്ചത്. ‘നവകേരള മാർച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന കുറിപ്പോടെയാണു കടകംപള്ളിയുടെ പുതിയ കവർചിത്രം. പാർട്ടി പ്രവർത്തകരുടെ വലിയ കൂട്ടത്തെ വേദിയിൽനിന്നു കടകംപള്ളി അഭിസംബോധന ചെയ്യുന്നതാണു ചിത്രം. ആശ്ചര്യ […]