തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിനെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. താൻ ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആനന്ദകുമാറിനെതിരെ കണ്ണൂർ സിറ്റി പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. തിങ്കളാഴ്ചയായിരുന്നു ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദംകേട്ടത്. ആനന്ദകുമാറിനെതിരെ തിരുവനന്തപുരത്തും കേസുകളും പരാതികളും നിലനിൽക്കുന്നുണ്ട്. ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, […]