തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ക്ഷണിക്കപ്പെടേണ്ട നേതാക്കന്മാരെ പറ്റിയുള്ള തീരുമാനം പാർട്ടി എടുക്കുമെന്നും അതിൽ വിഎസിന്റേതാകും ഒന്നാമത്തെ പേരെന്നും പാർട്ടി പത്രത്തിലെ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വിഎസ് ഇന്ന് ജീവിച്ചിരിക്കുന്ന സിപിഐഎമ്മിന്റെ ഏറ്റവും വലിയ നേതാവാണെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു. കൊല്ലം സമ്മേളനത്തിനു ശേഷം പല ഭാഗത്തുനിന്നും പരസ്യപ്രസ്താവന വരുന്നില്ല. ചില ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്. […]