കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകൾ കേസിലെ കുറ്റാരോപിത പി.പി. ദിവ്യയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ ഹർജിക്കൊപ്പം നൽകിയ രേഖകളാണ് കൈമാറേണ്ടത്. സാക്ഷ്യപ്പെടുത്തിയ രേഖകൾ കൈമാറാൻ റജിസ്ട്രിക്ക് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർദേശം നൽകി. ദിവ്യ നൽകിയ ഉപഹർജിയിലാണ് നടപടി. നേരത്തെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നിരസിച്ചിരുന്നു. നരഹത്യ സാധ്യത മുൻനിർത്തി […]