ബഹ്റൈൻ: ആഘോഷങ്ങൾക്ക് അർത്ഥവത്തായ മാറ്റം നൽകുന്നതിനായി വുമൺ അക്രോസ് വ്യത്യസ്തമായീ രീതിയിൽ കാരുണ്യപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി വനിതാദിനം ആഘോഷിച്ചു. മൊബിലിറ്റി പ്രശ്നങ്ങൾ നേരിടുന്ന വ്യക്തികൾക്ക് വീൽചെയറുകൾ ദാനം ചെയ്യുന്നതിനിലൂടെ സമാനത്വത്തിനും സ്നേഹത്തിനും പ്രാധാന്യം നൽകിയ ഒരു ദിനമായിരുന്നു ഇത്.
ബഹ്റൈനി കാറ്റലിസ്റ്റ്സ് ഡിസെബിലിറ്റീസ് അസോസിയേഷനും ഹെലം എൻസാൻ ഡിസെബിലിറ്റീസ് സെന്ററും സന്ദർശിച്ച് ആറ് വീൽചെയറുകൾ അവർക്കു നൽകയും, ഇതുകൂടാതെ, ശാരീരികവും മാനസികവുമായ സംരക്ഷണത്തിന്റെ ഭാഗമായി ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഇതുപോലെ ഉള്ള ചെറിയ പ്രവർത്തനങ്ങളും ഇടപെടലുകളും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും, അതിനാൽ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നു ഇത് സ്വാതന്ത്ര്യവും സ്നേഹവും പ്രതീക്ഷയും പുനഃസ്ഥാപിക്കാനുള്ള ശ്രമം കൂടിയാനെന്നും ” വുമൺ അക്രോസ് പ്രതിനിധി അറിയിച്ചു.
ബഹ്റൈനി കാറ്റലിസ്റ്റ്സ് ഡിസെബിലിറ്റീസ് അസോസിയേഷൻ ചെയർമാൻ റിയാദ് മർസൂക്ക്, ഹെലം എൻസാൻ സ്ഥാപകനും ചെയർമാനുമായ ഹസൻ സഫ്ഫർ, ശ്രീ. ജമീൽ, മിസ്. ആലിയ, ലൈറ്റ് ഓഫ് കൈനഡ്നസിന്റെ സ്ഥാപകനായ സയ്യദ് ഹനീഫ്, ശ്രീ. ഹർഷൻ, വുമൺ അക്രോസ് കുടുംബാംഗങ്ങൾ, അതുപോലെ ഈ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിന് പിന്തുണ നൽകിയ നല്ലത് മനസുകൾക്കും വിമൻ അക്രോസ്സ് ഫൗണ്ടർ ശ്രീമതി. സുമിത്ര പ്രവീൺ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
വുമൺ അക്രോസ് അംഗങ്ങളായ സിമി അശോക്, സൗമ്യ ലതീഷ്, ജെനി ഫിലിപ്പ്, മഞ്ജുഷ, രീഷ്മ വിനോദ്, സിത മഹേഷ്, ടിന്റു ബിനു, സീന രാകേഷ് എന്നിവർ വനിതാദിനാ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകി.