മുംബൈ: ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും ഒന്നിച്ചഭിനയിക്കുന്ന ‘വാർ 2’. ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘വാർ 2’ എന്ന ചിത്രത്തിനായി ജൂനിയർ എൻടിആറിനൊപ്പമുള്ള ഡാന്‍സിന്റെ റിഹേഴ്സലിനിടെ ഹൃത്വിക്കിന് കാലിന് പരിക്കേറ്റ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അതേസമയം നാല് ആഴ്ചത്തേക്ക് കാലിന് വിശ്രമം നൽകാനാണ് താരത്തോട് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ അവസാന ഷെഡ്യൂളായി നിശ്ചയിച്ചിരുന്ന ചിത്രത്തിലെ ഗാനത്തിന്റെ ചിത്രീകരണം ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്. മെയ് മാസത്തിൽ ഈ ഗാന രംഗം ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ട്.
“എല്ലാ പ്രധാന അഭിനേതാക്കളുടെയും ചിത്രീകരണം പൂർത്തിയായി, ചിത്രം ഇതിനകം പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഗാനം ബാക്കിയുള്ളത് ചിത്രത്തിന്റെ പ്രൊമോഷൻ മാർക്കറ്റിംഗ് എന്നിവയെ തടസ്സപ്പെടുത്തുന്നില്ല. വാർ 2 2025 ഓഗസ്റ്റ് 14 ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യും” വൃത്തങ്ങൾ അറിയിച്ചു.
The post ഹൃത്വിക് റോഷന് ഡാൻസ് പരിശീനത്തിനിടെ പരിക്ക് appeared first on Malayalam Express.