ചിയാന്‍ വിക്രമിനെ നായകനാക്കി എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വീര ധീര സൂരന്. ചിത്രം മാര്‍ച്ച് 27 ന് റിലീസിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് അപ്ഡേറ്റ് പുറത്തുവിട്ട് വീര ധീര സൂരന്. മാര്‍ച്ച് 20 ന് വീര ധീര സൂരന്റെ ട്രെയ്ലറും പാട്ടും പുറത്തിറങ്ങുമെന്ന അപ്ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാര്‍ട്ട് 2 ആണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ‘മല്ലിക കടൈ’ എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്. തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരന്പ്, കര്ണ്ണന്, മാമന്നന് തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നന്‍പകല്‍ നേരത്ത് മയക്കം, ഓസ്ലര് തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആര് പിക്ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം
The post ചിയാന്‍ വിക്രമിന്റെ വീര ധീരന് സൂരന്’ അപ്ഡേറ്റ് എത്തി appeared first on Malayalam Express.