ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘പൊൻമാൻ’. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ആരംഭിക്കും.
ചിത്രം ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജി.ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവുമാണ്.
ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന അജേഷ് എന്ന കഥാപാത്രവും സജിൻ ഗോപുവിന്റെ മരിയനും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലിജോമോൾ ജോസാണ് ചിത്രത്തിലെ നായിക. ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
The post ബേസിൽ ജോസഫ് സജിൻ ഗോപു ചിത്രം; പൊൻമാൻ’ ഒടിടിയിലേക്ക് appeared first on Malayalam Express.