തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ചു 13ന് പുലർച്ചെ 1.30ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ രാവിലെ 6.30ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് രാത്രി 7.40ന് എറണാകുളത്ത് എത്തും. പൂർണമായും അൺറിസർവ്ഡ് സ്പെഷ്യ ട്രെയിനാണ്. തീർഥാടകരുടെ സൗകര്യത്തിനായി 31 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചു. കന്യാകുമാരിയിൽനിന്ന് രാവിലെ 10.10നുള്ള ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് (16525) ഒരു മണിക്കൂർ വൈകി 11.10നാകും പുറപ്പെടുക. ഉച്ചയ്ക്കു 1.25ന് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി) നിന്നുള്ള നാഗർകോവിൽ […]